മനുഷ്യനും പ്രകൃതിയും
അടുത്ത ദിവസത്തേക്ക് എന്ത് ചെയ്യണം , എവിടെ പോകണം , ഏത് ഭക്ഷണം പച്ചകം ചെയ്യണം എന്നൊക്കെ ഓർത്തും തയ്യാറെടുത്തും ഫോണിൽ അലാറം സെറ്റ് ചെയ്‌ത് ഉറങ്ങിയ ഒരു പിടി ജീവനുകൾ! രാത്രിയുടെ കാറ്റിനു ചെളിയുടെ ഗന്ധം കലർന്നത് തിരിച്ചറിൻഹ ചിലർ! പ്രകൃതിക്ഷോഭത്തിനു മുൻപും ഇരയായവർ പെട്ടെന്ന് തന്നെ ചുറ്റുമുള്ളവരെ പാതിമയക്കത്തിൽ നിന്നും ഉണർത്തി സ്വന്തം ജീവൻ രക്ഷിച്ചവർ! പോയ വാരം പത്രയേടുകൾ ജനങ്ങളെ കൊണ്ടുപോയത് വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല എന്നീ ഗ്രാമങ്ങളിലേക്കാണ്. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഈ ഗ്രാമവും ഗ്രാമവാസികളിൽ ഭൂരിഭാഗവും ഒരു ദിവസം ഇരുട്ടി വെളുക്കുമ്പോളേക്കുമാണ് നാമാവശേഷമായത്. രാത്രിയുടെ ഇരുട്ടിൽ ഒരു തസ്കരനെ പോലെ 'സ്വന്തം' എന്ന് അന്നുവരെ അവകാശപ്പെട്ടിരുന്ന, അതിർത്ഥി നിശ്ചയിച് മതിലുകൾ കൊണ്ട് വേർതിരിച്ച 'എന്റെ' എന്ന് അഭിമാനം കൊണ്ട ഭൂമി, ആ കുത്തൊഴുക്ക് അവന്റെതാക്കി കൊണ്ട് പോയി. ഒരു ൻഹെട്ടലോടെ ആണ് പലരും തന്റെ പൂന്തോട്ടത്തിന്റെ സ്ഥാനത്തു ചേറുനിറൻഹ പുഴ ഒഴുകി പോകുന്നതിനു സാക്ഷി ആയത്. പൂന്തോട്ടത്തിലെ പൂക്കൾക്കൊപ്പം പോഴി ഞ്...