ചിലർ വരുമ്പോൾ…
ഒരു മനുഷ്യനും ഓരോ വ്യക്തിയാണ്. ചിലപ്പോഴൊക്കെ തോന്നാറുണ്ട് ഒരു സ്ത്രീ ഒന്നിൽ കൂടുതൽ വ്യക്തിയാണെന്ന്. ഒരു വ്യക്തിയെ അവൻ അല്ലെങ്കിൽ അവളാക്കുക അവരുടെ പേര് നാട് ഭാഷ ഇവയെ ആസ്പദമാക്കിയാണ്. എന്നാൽ ചില സന്ദർഭങ്ങളിൽ ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകുമ്പോൾ ഒരു സ്ത്രീക്ക് മാത്രം കൺഫ്യൂഷൻ ഉണ്ടാവാറുണ്ട്. ഉദാഹരണത്തിന്: “എവിടെയാണ് വീട്” ചോദ്യത്തിന് സ്ത്രീകൾക്കു മാത്രം മൾട്ടിപ്പിൾ ചോയ്സ് ഉത്തരങ്ങൾ ആണ് ഉണ്ടാവാറ്. “എൻറെ വീട് പാലക്കാട്. വരുന്നത് മലപ്പുറത്ത് നിന്നും- ഭർത്താവിൻറെ വീട്”. ദിനംപ്രതി വളരുകയും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നവരാണ് ഓരോ മനുഷ്യരും. ഇത് അറിഞ്ഞും അറിയാതെയും സംഭവിക്കാം. ഇഷ്ടപ്പെട്ടു ഇഷ്ടപ്പെടാതെയും ആവാം. എന്നാൽ സ്ത്രീകളിൽ ഭൂരിഭാഗം പേരും നിർബന്ധിതരാവലാണ് പതിവ്. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സ്ത്രീകൾക്ക് ഒരു പ്രത്യേക കഴിവാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. വാസ്തവത്തിൽ അത് ശരിയാണെന്ന് തോന്നാറുണ്ട്. ഒരു പത്തുവർഷം പിന്നിലോട്ട് സഞ്ചരിച്ചു നോക്കിയാൽ നമുക്ക് മനസ്സിലാക്കാം. വിവാഹം കഴിഞ്ഞ് ഒരു പറിച്...