പ്രോത്സാഹനം എന്ന മൃതസഞ്ജീവനി
സംസ്കൃതം ഭാഷയായി പഠിച്ചിട്ടില്ലെങ്കിലും മന്ത്രങ്ങളായും സ്വരങ്ങൾ ആയും നാമജപങ്ങളിലൂടെ കുട്ടിക്കാലം മുതൽക്കേ കേട്ടും ചൊല്ലിയും അറിവുള്ളതായിരുന്നു. അക്കാരണം കൊണ്ടുകൂടി ആവാം 8 9 10 ക്ലാസുകളിൽ മാതൃഭാഷയ്ക്ക് പകരം സംസ്കൃതം പഠിപ്പിക്കാൻ അച്ഛൻ തീരുമാനിച്ചത് ( അന്നൊന്നും ഇന്നത്തെ കുട്ടികളെ പോലെ അഭിപ്രായ സ്വാതന്ത്ര്യം കുട്ടികളുടെ ‘കപ്പ് ഓഫ് ടി’ ആയിരുന്നില്ല). സ്കൂൾ കലോത്സവങ്ങളിൽ സംസ്കൃത പദ്യോചാരണം അക്ഷരശ്ലോകം എന്നീ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. പങ്കെടുക്കുക അല്ലാതെ സമ്മാനം നേടുക എന്ന സ്വപ്നം സാക്ഷാൽ കരിക്കപ്പെടാതെ തന്നെ അവശേഷിച്ചു. ഹൈസ്കൂൾ ജീവിതം അവസാനിച്ചിടത്ത് പ്ലസ് ടു ജീവിതം ആരംഭിച്ചു. സൈൻസ്ഗ്രൂപ്പ് പാഠ്യ വിഷയമായി സ്വീകരിച്ച വിദ്യാർത്ഥികൾ കലാകായികരംഗത്ത് മികവ് കാണിക്കുക വിരളമായിരുന്നു. ഒരുപക്ഷേ ഗൗരവമേറിയ വിഷയങ്ങൾ കൂമിഞ്ഞുകൂടി കിടക്കുമ്പോൾ ‘ഭാരം’ കുറയ്ക്കാൻ സാധിക്കുക ഇത്തരം കോക്കരിക്കുലർ വിഷയങ്ങളിൽ നിന്നും വിട്ടു നിന്നുകൊണ്ടാണ്. അതാണല്ലോ എളുപ്പമുള്ള കാര്യം! ഈ കാരണം കൊണ്ടു തന്നെയാവാം ക്ലാസ് മുറികളിൽ വന്ന് വായിക്കുന്ന കലാ പരിപാടികളുടെ നോട്ടീസ് ശ്രദ്ധിക്കപ്പെടാതെ പോയത്. സ്കൂൾ ആ