കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

 കോളേജ് അധ്യാപക തസ്തികയും ജൂനിയർ റിസർച്ച് ഫെലോഷിപ്പും ലക്ഷ്യമാക്കി കഠിനപ്രയത്നം നടത്തി യുജിസി-നെറ്റ് പരീക്ഷയെഴുതിയ വിദ്യാർഥികളുടെ മുന്നിലേക്ക്പരീക്ഷയുടെ ചോദ്യപേപ്പർ ഡാർക്ക് നെറ്റിലും ടെലഗ്രാമിലും അടക്കം ആറ് ലക്ഷം രൂപയ്ക്ക്  വിൽപ്പനയ്ക്കുവെച്ചു എന്ന വാർത്തകൂടി എത്തുമ്പോൾ എൻ.ടി. എന്ന സംവിധാനത്തോടുള്ള പ്രതിഷേധത്തോടൊപ്പം തകർന്നുപോയ സ്വപ്നങ്ങൾ കൂടിയുണ്ട് പലരുടേയും വാക്കുകളിൽ.- മാതൃഭൂമി 

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇപ്പോൾ FYUGP  യുടെ ചർച്ചകളിലും അത് നടപ്പാക്കാൻ വേണ്ടിയുള്ള ഓട്ടപാച്ചിലിലും ആണ്.  വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോർഡിനേറ്റർമാരും വകുപ്പ് മേധാവികളും നിരന്തരമായി മീറ്റിങ്ങുകൾ കൂടുകയുംഉരുത്തിരിഞ്ഞുവരുന്ന സംശയങ്ങൾക്ക് ഉത്തരം കണ്ടെത്തലിന്റെയും പിറകിലാണ് ഏവരും.  പുതിയ വിദ്യാഭ്യാസ നയം ഊന്നൽ കൊടുക്കുന്നത് വിദ്യാർത്ഥികളിൽ വിദ്യക്കു മുകളിൽ കഴിവ് നേടിക്കൊടുക്കുക എന്നതാണ്.  അതിനോടൊപ്പം തന്നെ  മൂല്യബോധമുള്ള  മാനുഷികമൂല്യങ്ങൾ ഉയർത്തി പിടിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്നതുകൂടെ ലക്ഷ്യമിട്ടുകൊണ്ടാണ് 

മൂല്യത്തെ കുറിച്ച് പറഞ്ഞപ്പോഴാണ്  കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിലും പത്രങ്ങളിലും നിറഞ്ഞുനിന്ന വാർത്തയെ പറ്റി ഓർത്തത്നീറ്റ് പരീക്ഷയിലും നെറ്റ് പരീക്ഷയിൽ നടന്ന ക്രമക്കേടുകൾ!   വാർത്തകളും ഏതൊരു വാർത്തയെപ്പോലെ തന്നെ കുറച്ചു   സമയത്തിനുള്ളിൽ പ്രാധാന്യം നഷ്ടപ്പെടുകയും വായനക്കാർ മറന്നുപോവുകയും ചെയ്യുംഎന്നാൽ  സംഭവം എത്ര പേരെ മാനസികമായി തളർത്തിയിട്ടുണ്ടാവുംപരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകളെ ഏറ്റവുമധികം ബാധിക്കുന്നത്  അതിനെ ഗൗരവത്തോടുകൂടെ കാണുന്ന ഒരു വലിയ വിദ്യാർത്ഥി സമൂഹത്തെയാണ്

    2011 ഡിസംബർ നെറ്റ്,  അതായിരുന്നു എന്റെ ജീവിതത്തിലെ ആദ്യത്തെ നെറ്റ് എക്സാം!    പരിശ്രമം അവസാനിച്ചത് 2016 ജൂണിൽ ആണ്.  സയൻസ്ബാഗ്രൗണ്ടിൽ നിന്നും വന്ന് കണക്കിൽ ബിരുദം നേടി ഇംഗ്ലീഷിൽ വിദൂരവിദ്യാഭ്യാസ വഴി ബിരുദാനന്തര ബിരുദം നേടിയത് കൊണ്ട് പത്തു തവണ എടുത്തു  കടമ്പ കടക്കാൻ!  ആദ്യത്തെ അഞ്ചു തവണ ട്രയലൻഡ് എറർ ആയിരുന്നു.  പിന്നീട് ഗൗരവത്തോടെ എടുത്ത്രണ്ടരമാസത്തെ അതികഠിന പരിശീലനത്തിനുശേഷം എഴുതിയ ഓരോ പരീക്ഷയും ഇന്നലെ നടന്നതുപോലെ ഓർമ്മയുണ്ട്.  ഓരോ തവണയും ഒന്നോ രണ്ടോ ചോദ്യത്തിലാവും കട്ട് ഓഫ് മാർക്ക് കടക്കാൻ കഴിയാതെ വീണ്ടും പരീക്ഷ എഴുതേണ്ടതായി വന്നത്.  അന്നൊക്കെ അടുത്ത പരീക്ഷയ്ക്കുള്ള നോട്ടിഫിക്കേഷൻ വന്നതിനുശേഷമാണ് ഫലപ്രസിദ്ധീകരണം.  അതുകൊണ്ടുതന്നെ ജൂണിലെ പരീക്ഷയ്ക്ക് ശേഷം പഠനം തുടർന്നുകൊണ്ടേയിരിക്കും ഡിസംബറിലെ പരീക്ഷയ്ക്കുവേണ്ടി..  അങ്ങിനെ 2016 ജൂണിലെ പരീക്ഷ കഴിഞ്ഞ് ഡിസംബറിലേക്ക് ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് നെറ്റ് എക്സാം പാസ് ആവുന്നത്ഒരുപക്ഷെ അഞ്ചുവർഷം എടുത്തതുകൊണ്ടാവാം ഇതൊരു അനുഭവമായി മനസ്സിൽ എന്നും പതിഞ്ഞിരിക്കുന്നത്നവംബർ 21,  2016;  ഞാനോർക്കുന്നുഅന്ന് ഞാൻ ഉറങ്ങിയില്ലഅത്രയും വർഷത്തെ സ്ഥിരോലോത്സവത്തിന്റെ ഫലം സ്വപ്നമായി ഭവിക്കരുത് എന്ന ഭയം കൊണ്ടാവാം അന്ന് ഉറങ്ങാതിരുന്നത്പരീക്ഷാഫലം പ്രസിദ്ധീകരിച്ച  ദിവസം!

    ചോദ്യപേപ്പർ ചോർന്ന സംഭവം അറിയാൻ ഇടയായപ്പോൾ മനസ്സിലേയ്ക്ക് വന്നത് അന്നത്തെ സമ്മർദ്ദവും  കഠിനാധ്വാനത്തിനൊടുവിലെ  ഫലപ്രാപ്തിയും ആയിരുന്നു കഴിഞ്ഞ നെറ്റ് പരീക്ഷയുടെ തലേദിവസം സമ്മർദ്ദം സഹിക്കവയ്യാതെ എനിക്ക് സന്ദേശമയച്ച ഒരാളെ ഞാൻ ഓർക്കുന്നുഅവളുടെ മനസ്സിലൂടെ പോകുന്നത് എന്താണ് എന്ന് മറ്റാരെക്കാളും കൃത്യമായി എനിക്ക് ഉൾക്കൊള്ളാൻ കഴിയുമായിരുന്നു.  കാരണംഎട്ടു വർഷങ്ങൾക്കുമുൻപുള്ള എന്നെയാണ് ഞാൻ അവളിൽ കണ്ടത്;  അതുകൊണ്ടുതന്നെയാണ് അവളുടെ മനസ്സ് തൊട്ടറിയാൻ കഴിഞ്ഞതും 

    ആത്മാർത്ഥമായി പഠിച്ചവർക്കേ ഇത്തരത്തിലുള്ള  പിരിമുറുക്കവും സമ്മർദ്ദവും ഉണ്ടാകുമാസങ്ങൾ നീണ്ടുനിന്ന അർപ്പണബോധംസമർപ്പണംകഠിനാധ്വാനംഅതാണ് നെറ്റ് തയ്യാറെടുപ്പിൻ്റെ കാതൽഅവിടെ നിന്ന് ഉത്ഭവിക്കുന്ന പ്രതീക്ഷയും പിരിമുറുക്കവും അവസാനിക്കുക 3 ഘട്ടങ്ങളിലായിട്ടാണ്ആദ്യഘട്ടം അവസാനിക്കുക പേപ്പർ ഒന്ന് അവസാനിക്കുന്നിടത്താണ്രണ്ടാമത്തെതാവട്ടെ രണ്ടാമത്തെ പേപ്പർ  തീരുന്നിടത്തുംഎന്നാൽ മൂന്നാമത്തെ ഘട്ടത്തിന് ഒരല്പം സമയം കൂടെ കാത്തിരിക്കേണ്ടി വരുംഫലപ്രസിദ്ധീകരണം വരെ;  താൻ പാസായി എന്നറിയുന്ന നിമിഷം.  പരീക്ഷ കഴിഞ്ഞ് പിറ്റേ ദിവസം ലഭ്യമായ ഉത്തരസൂചികകൾ നോക്കി മാർക്ക് കണക്കുകൂട്ടി നെറ്റും ജെആർഫും പ്രതീക്ഷിച്ചിരുന്നവരെ ഞെട്ടിച്ച് കൊണ്ടാണ് പരീക്ഷ റദ്ദാക്കിയെന്ന വാർത്ത ആദ്യം വരുന്നത്ഇവിടെ സംഭവിച്ചത്  വളരെ വേദനാജനകമായ നിരുത്തരവാദിത്വവും

    പരീക്ഷ റദ്ദാക്കിയതിനെത്തുടർന്ന് പല അഭിപ്രായങ്ങളാണ് കേൾക്കാൻ കഴിഞ്ഞത്.  അതൊരു മോക്ക് എക്സാം ആയി കാണുക,  കുറച്ചുകൂടി എളുപ്പത്തിൽ ഉള്ള ഒരു പേപ്പർ ആവാൻ പ്രതീക്ഷിക്കുക,  പഠിച്ചതത്രയും മറക്കുന്നതിനു മുൻപ് വീണ്ടും പരീക്ഷ എഴുതാൻ കഴിയുക അങ്ങനെ അങ്ങനെ…  

ഒരു വർഷക്കാലത്തെ തയ്യാറെടുപ്പിന് ഒടുവിൽ മൂന്ന് മണിക്കൂർ ദൂരം സഞ്ചരിച്ച് പരീക്ഷാ കേന്ദ്രത്തിൽ എത്തി ഏറെ സന്തോഷത്തോടെ പരീക്ഷ എഴുതി മടങ്ങിയ ഒരു വിദ്യാർഥി പറയുന്നത് പരീക്ഷ റദ്ദാക്കിയെന്ന് അറിഞ്ഞ രാത്രി മുഴുവൻ തരിച്ചിരുന്നുപോയി എന്നാണ്കൈക്കുഞ്ഞിനെ ഡേ കെയറിൽ വിട്ടാണ് പഠിക്കാനുള്ള സമയം കണ്ടെത്തിയത്മാതൃഭൂമി

      പശ്ചാത്തലത്തിൽനമ്മൾ വിശകലനം ചെയ്യേണ്ടതും പുനർവിചിന്തനം ചെയ്യേണ്ടതുമായ പ്രധാന ഘടകങ്ങൾ,  ജീവിതത്തിൽ മാനുഷിക മൂല്യങ്ങൾക്ക് എന്ത് പ്രാധാന്യമാണ് നൽകിയിട്ടുള്ളത് എന്നതാണ്ഒരു വശത്ത്ചോദ്യപേപ്പർ ചോർച്ചയ്ക്ക് ഉത്തരവാദികളായ ഒരു കൂട്ടം ഹാക്കർമാർമറുവശത്താവട്ടെഭാവിയുടെ വാഗ്ദാനങ്ങൾ ആയ മൂല്യബോധം ഉള്ള പൗരന്മാരെ വാർത്തെടുക്കാൻ ബാധ്യസ്ഥരാവേണ്ട അധ്യാപകർ അഥവാ അധ്യാപകർ ആവാൻ ഒരുങ്ങുന്നവർ 

    ദയയും നീതിയും സത്യസന്ധതയും പുലർത്തുന്നത് എത്ര പ്രധാനമാണെന്ന് മുൻകാല മഹത്ത് വ്യക്തികൾ കാണിച്ചു തന്നിട്ടുണ്ട്എല്ലാവരേയും ഒരുപോലെ പരിഗണിക്കണമെന്നും തുല്യ അവകാശങ്ങൾ നൽകണമെന്നും അവർ വിശ്വസിക്കുകയും   ലോക തിനു തന്നെമാതൃകയാവുകയും ചെയ്തതാണ്ഉദാഹരണത്തിന്മഹാത്മാഗാന്ധിഅക്രമമില്ലാതെ പ്രശ്നങ്ങൾ പരിഹരിക്കാനും എപ്പോഴും സത്യം പറയാനും ആളുകളെ പഠിപ്പിച്ചുനെൽസൺ മണ്ടേല അന്യായമായ നിയമങ്ങൾക്കെതിരെ പോരാടുകയും എല്ലാവരും പരസ്പരം ക്ഷമിക്കുകയും സമാധാനപരമായി ഒരുമിച്ച് ജീവിക്കുകയും ചെയ്യണമെന്ന് ജീവിതത്തിലൂടെ കാണിച്ചുകൊടുത്തു.. മദർ തെരേസയാവട്ടെ ദരിദ്രരായ ആളുകളെ സഹായിക്കുകയും എല്ലാവരോടും സ്നേഹവും കരുതലും കാണിക്കുകയും ചെയ്തു മഹാൻമാർ എല്ലാവർക്കും പിന്തുടരാൻ ഒരു നല്ല മാതൃക കാണിക്കുകയും ലോകത്തെ മികച്ച സ്ഥലമാക്കി മാറ്റാനും ശ്രമിച്ചു. 

    മൂല്യബോധം വളരുക സ്വന്തം കുടുംബങ്ങളിൽ നിന്നാണ്,  നമ്മുടെ മാതാപിതാക്കളിൽ നിന്നുമാണ്.  പിന്നീടുള്ള ഘട്ടത്തിൽവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുംമത ഗ്രന്ഥങ്ങൾ വായിച്ചും അറിഞ്ഞും,  ക്രമേണ  സ്വന്തം  അനുഭാവങ്ങളിൽ നിന്നുമാണ്അഴിമതിയും നിയമവിരുദ്ധ പ്രവർത്തനങ്ങളും നിരന്തരം തുറന്നുകാട്ടപ്പെടുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്ആളൊഴിഞ്ഞ ജയിലുകളും തുരുമ്പിച്ച പോലീസ് സ്റ്റേഷനുകളുമുള്ള സ്ഥലങ്ങളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്മാനുഷിക മൂല്യങ്ങൾ പരമാവധി പരിശീലിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന ആളുകൾ ജീവിച്ചിരിപ്പുണ്ടെന്ന് അത് ഉറപ്പിക്കുന്നുസമാനമായ ഒരു  സമൂഹത്തിന്റെ   ഭാഗമാവുക എന്നത്  ഒരു ഉട്ടോപ്യൻ ആശയം അല്ല എന്ന് വിശ്വസിക്കട്ടെ!

Saritha. K, Vice Principal, Al Shifa College of Arts and Science, Kizhattoor, Perinthalmanna



 

Comments

Popular posts from this blog

Roses are Roses and Lilies, Lilies!

A Humble Gift from Your Teacher!

Live Long University Wits!!!